Picsart 25 01 05 11 19 59 539

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു

ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ 1-3ൻ്റെ നിരാശാജനകമായ തോൽവിക്ക് പിന്നാലെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ഐസിസി ടെസ്റ്റ് റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പരമ്പരയിലെ തോൽവി ഇന്ത്യയ്ക്ക് നിർണായക റേറ്റിംഗ് പോയിൻ്റുകൾ നഷ്ടപ്പെടുത്തി, ദക്ഷിണാഫ്രിക്കയ്ക്കും ടേബിൾ-ടോപ്പർമാരായ ഓസ്‌ട്രേലിയയ്ക്കും പിന്നിൽ 109 പോയിൻ്റുമായി നിൽക്കുകയാണ് ഇന്ത്യ‌.

നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) 2023 ജേതാക്കളായ ഓസ്‌ട്രേലിയ 126 റേറ്റിംഗ് പോയിൻ്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. അടുത്തിടെ നടന്ന ഹോം പരമ്പരയിൽ പാക്കിസ്ഥാനെ 2-0ന് വൈറ്റ്‌വാഷ് ചെയ്ത ദക്ഷിണാഫ്രിക്ക 112 പോയിൻ്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.

2019-21, 2021-23 ഡബ്ല്യുടിസി എഡിഷനുകളുടെ ഫൈനലിൽ എത്തിയ ഇന്ത്യ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഡബ്ല്യുടിസി സൈക്കിളിൽ നിരാശജനകമയ പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

Exit mobile version