പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് ഹോക്കിയില്‍ വെങ്കലം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ വെങ്കല നേട്ടവുമായി ഇന്ത്യ. സെമിയില്‍ മലേഷ്യയോട് തോറ്റതിനെത്തുടര്‍ന്ന് വെങ്കല മത്സരത്തിനായി പാക്കിസ്ഥാനെ നേരിട്ട ഇന്ത്യ 2-1 എന്ന സ്കോറിനാണ് പാക്കിസ്ഥാനെ വീഴ്ത്തിയത്. മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ ആകാശ്ദീപ് നേടിയ ഗോളില്‍ മുന്നിലെത്തിയ ഇന്ത്യ ആദ്യ പകുതിയിലും 1-0നു ലീഡ് ചെയ്യുകയായിരുന്നു.

രണ്ടാം പകുതിയുടെ അവസാന പത്ത് മിനുട്ടിലേക്ക് മത്സരം കടന്നപ്പോള്‍ ഹര്‍മ്മന്‍പ്രീത് സിംഗിലൂടെ ഇന്ത്യ ലീഡ് രണ്ടാക്കിയുയര്‍ത്തിയെങ്കിലും രണ്ട് മിനുട്ടുകള്‍ക്ക് ശേഷം ആതിഖിന്റെ ഗോളിലൂടെ പാക്കിസ്ഥാന്‍ അന്തരം കുറച്ചുവെങ്കിലും ഇന്ത്യന്‍ പ്രതിരോധം ചെറുത്ത് നിന്ന് ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ നേടിക്കൊടുത്തു.