Site icon Fanport

ഇന്ത്യൻ വനിതകൾക്ക് ഹോങ്കോങ്ങിനെതിരെ വൻ വിജയം

ഒളിമ്പിക്സ് യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കായി ഒരുങ്ങുന്നതിന്റെ ഭാഗമായി ഇന്ത്യൻ വനിതകൾ കളിക്കുന്ന സൗഹൃദ മത്സരങ്ങളിലെ ആദ്യത്തെ മത്സരത്തിൽ ഇന്ത്യക്ക് വൻ വിജയം. ഹോങ്കോങ്ങിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ആതിഥേയരെ ഏകപക്ഷീയമായാണ് ഇന്ത്യ ഇന്ന് തോൽപ്പിച്ചത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഇരട്ട ഗോളുകളുമായി ഗ്രേസാണ് ഇന്ന് കളിയിലെ താരമായത്.

ആദ്യ പകുതിയിൽ ആയിരുന്നു ഗ്രേസിന്റെ രണ്ടു ഗോളുകളും. സഞ്ജു, സുമിത്ര, രത്നബാല എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്കോറേഴ്സ്. ഹോങ്കോങ്ങുമായി ഒരു മത്സരം കൂടെ ഇന്ത്യ കളിക്കും. അവസാനമായി 2017ൽ ഹോങ്കോങ്ങിനെ നേരിട്ടപ്പോഴും ഇന്ത്യക്കായിരുന്നു വിജയം.

Exit mobile version