Site icon Fanport

ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ പിടിച്ചുകെട്ടി ബംഗ്ലാദേശ്

അണ്ടർ 19 ലോകകപ്പിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ പിടിച്ചുകെട്ടി ബംഗ്ലാദേശ്. മികച്ച തുടക്കം ലഭിച്ചിട്ടും അവസാന ഓവറുകളിൽ വിക്കറ്റ് വലിച്ചെറിഞ്ഞ ഇന്ത്യ 47.2 ഓവറിൽ 177 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.

ഈ ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്ത യശസ്‌വി ജയ്‌സ്വാൾ തന്നെയാണ് ഇന്ന് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. ജയ്‌സ്വാൾ 88 റൺസ് എടുത്ത് പുറത്തായി. ജയ്‌സ്വാളിന് തിലക് വർമ്മ മികച്ച പിന്തുണ നൽകിയെങ്കിലും മറ്റ് ആർക്കും മികച്ച സ്കോർ കണ്ടെത്താനായില്ല. തിലക് വർമ്മ 38 റൺസ് എടുത്താണ് പുറത്തായത്. വിക്കറ്റ് കീപ്പർ ധ്രുവ് ജറൽ 22 റൺസ് എടുത്ത് പുറത്തായി.

ഇന്ത്യൻ നിരയിൽ 8 താരങ്ങൾക്ക് രണ്ടക്കം കടക്കാനായില്ല. ബംഗ്ലാദേശിന് വേണ്ടി അവിഷേക് ദാസ് മൂന്ന് വിക്കറ്റും ഷോറീഫുൾ ഇസ്ലാമും തൻസീം ഹസൻ സാക്കിബും 2 വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version