ഇന്ത്യയുടെ ഏഷ്യ കപ്പ് ടീം തന്നെയായിരിക്കും ടി20 ലോകകപ്പിനും എന്ന് സൂചന

Sports Correspondent

ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള സ്ക്വാഡ് ആയിരിക്കും ഏഷ്യ കപ്പിനും ഉണ്ടാകുകയെന്ന് റിപ്പോര്‍ട്ടുകള്‍. ലോകകപ്പിന് പ്രഖ്യാപിക്കുന്ന ടീമിന് ആവശ്യത്തിന് മത്സരങ്ങള്‍ നൽകകയെന്ന ലക്ഷ്യത്തോടെയാണ് ഏഷ്യ കപ്പിനും അതേ ടീമിനെ പ്രഖ്യാപിക്കുവാന്‍ സെലക്ടര്‍മാര്‍ ഒരുങ്ങുന്നതെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഓഗസ്റ്റ് 8ന് ആണ് ഏഷ്യ കപ്പിന്റെ സ്ക്വാഡ് പ്രഖ്യാപിക്കുവാനുള്ള അവസാന തീയ്യതി. ഓഗസ്റ്റ് ഏഴിന് വെസ്റ്റിന്‍ഡീസ് പരമ്പരയിലെ അവസാന മത്സരം അവസാനിച്ച ശേഷം ആവും ഇന്ത്യയുടെ ഏഷ്യ കപ്പിനുള്ള സ്ക്വാഡിന്റെ പ്രഖ്യാപനം.