Site icon Fanport

ഒളിമ്പിക്സ് ഫുട്ബോൾ യോഗ്യത, ഏഴു ഗോളുകൾ അടിച്ച് ഇന്ത്യൻ വനിതകൾ

2020 ഒളിമ്പിക്സ് ഫുട്ബോളിനായുള്ള യോഗ്യതാ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് വൻ വിജയൻ. മ്യാന്മാറിൽ വെച്ച് നടക്കുന്ന യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്ന് ബംഗ്ലാദേശിനെയാണ് ഇന്ത്യ തകർത്ത്. ഒന്നിനെതിരെ ഏഴു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യക്കായി ബാലാദേവി നാലു ഗോളുകൾ നേടി. 22,24, 62, 76 മിനുട്ടുകളിൽ ആയിരുന്നു ബാല ദേവിയുടെ ഗോളുകൾ.

കമല ദേവി ഇദട്ട ഗോളുകളും, സഞ്ജു, കൃഷ്ണ റാണി എന്നിവർ ഒരോ ഗോൾ വീതവും നേടി. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നേപ്പാളിനോട് സമനിലയിൽ പിരിഞ്ഞിരുന്നു. ഗ്രൂപ്പിലെ അടുത്ത മത്സരത്തിൽ 13ആം തീയതി ഇന്ത്യ മ്യാന്മാറിനെ നേരിടും.

Exit mobile version