മൂന്നാം ഏകദിനവും അനായാസം ഇന്ത്യ വിജയിച്ചു

വെസ്റ്റിൻഡീസിന് എതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് വിജയം‌‌. ഇന്നു നടന്ന മൂന്നാം മത്സരത്തിലും ഇന്ത്യൻ ബൗളിംഗ് മികവാണ് വിജയത്തിലേക്ക് ടീമിനെ നയിച്ചത്. ഇന്ന് 96 റൺസിന്റെ വിജയമാണ് ഇന്ത്യ ഇന്ന് സ്വന്തമാക്കിയത്.

20220211 204644

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 265 റൺസ് എടുത്തു. ശ്രേയസ് അയ്യറിന്റെയും പന്തിന്റെയും ബാറ്റിങ്ങിന്റെ മികവിൽ ആണ് ടീം 265 റൺസ് എടുത്തത്. അയ്യർ 111 പന്തിൽ 80 റൺസും പന്ത് 54 പന്തിൽ 56 റൺസും എടുത്തു. കോഹ്ലി ഇന്ന് ഡക്കിൽ ആണ് പുറത്തായത്. വാഷിങ്ടൺ 33 റൺസും ചാഹർ 38 റൺസും എടുത്തു.

രണ്ടാമത് ബാറ്റു ചെയ്ത ടീം 169 റൺസ് മാത്രമെ എടുത്തുള്ളൂ. 39 റൺസ് എടുത്ത ഒഡേൻ സ്മിതും 34 റൺസ് എടുത്ത പൂറനും മാത്രമാണ് വെസ്റ്റിൻഡീസ് നിരയിൽ ആകെ തിളങ്ങിയത്. സിറാജും പ്രസിദ് കൃഷ്ണയും 3 വിക്കറ്റുകൾ വീതവും ദീപക് ചാഹർ, കുൽദീപ് എന്നിവർ എല്ലാം രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി ‌

Exit mobile version