
കോമൺ വെൽത് ഗെയിംസിൽ ഇന്ത്യയ്ക്ക് 12ആം സ്വർണ്ണം. വനിതാ വിഭാഗം ഡബിൾ ട്രാപിൽ ശ്രേയസി സിംഗാണ് ഇന്ന് ഗോൾഡ് കോസ്റ്റിൽ ഇന്ത്യയ്ക്കായി സ്വർണ്ണം നേടിയത്. 96 പോയന്റ് നേടിയ ശ്രേയസി ഓസ്ട്രേലിയയുടെ എമ്മാ കോക്സുമായി ഒന്നാം സ്ഥാനത്ത് ടൈ ആവുകയായിരുന്നു. അവസാനം ഷൂട്ടൗട്ടിൽ എമ്മയേയും മറികടന്ന് ശ്രേയസി സ്വർണ്ണം ഉറപ്പിച്ചു.
ഗോൾഡ് കോസ്റ്റിൽ ഇത് ഇന്ത്യയുടെ 12ആം സ്വർണ്ണമാണ്. 23 മെഡലുകളാണ് ഇതുവരെ ഇന്ത്യ ഗോൾഡ് കോസ്റ്റിൽ നേടിയിട്ടുള്ളത്. 2014 കോമൺ വെൽത് ഗെയിംസിക് ശ്രേയസി ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial