Teamindia

ഇന്ത്യയ്ക്ക് അനുകൂലമാകാതിരുന്നത് ടോസ് മാത്രം – സൂര്യകുമാര്‍ യാദവ്

ഓസ്ട്രേലിയയ്ക്കെതിരെ നാലാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് അനുകൂലമാകാതിരുന്നത് ടോസ് മാത്രമെന്ന് പറഞ്ഞ് ഇന്ത്യന്‍ ടി20 നായകന്‍ സൂര്യകുമാര്‍ യാദവ്. മികച്ച പ്രകടനമാണ് സര്‍വ മേഖലകളിലും ടീം പുറത്തെടുത്തതെന്നും സ്കൈ കൂട്ടിചേര്‍ത്തു. അക്സസര്‍ പട്ടേലിനെ സമ്മര്‍ദ്ദത്തിലാക്കുന്നത് തനിക്ക് എപ്പോളും ഇഷ്ടമുള്ള കാര്യമാണെന്നും ആ സമ്മര്‍ദ്ദത്തിൽ താരം ഏറ്റവും മികച്ച രീതിയിൽ പന്തെറിയുമെന്നും സൂര്യകുമാര്‍ വ്യക്തമാക്കി.

ഡെത്ത് ഓവറുകലിൽ യോര്‍ക്കറുകള്‍ എറിയുവാനായിരുന്നു പേസര്‍മാരുടെ ശ്രമമെന്നും അത് മികച്ച രീതിയിൽ ടീമിന് അനുകൂലമായി വന്നുവെന്നും സൂര്യകുമാര്‍ സൂചിപ്പിച്ചു. 20 റൺസിന്റെ വിജയം ആണ് ഇന്നലെ ഇന്ത്യ നേടിയത്. വിജയത്തോടെ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി.

Exit mobile version