ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ, ഋഷഭ് പന്ത് ടീമിൽ

സിംബാബ്‍വേയ്ക്കെതിരെ ടി20 ലോകകപ്പ് സൂപ്പര്‍ 12 ഗ്രൂപ്പ് 2ലെ അവസാന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. ദക്ഷിണാഫ്രിക്ക പുറത്താകുകയും പാക്കിസ്ഥാന്‍ വിജയവും കരസ്ഥമാക്കിയതോടെ ഗ്രൂപ്പിൽ നിന്ന് ഇന്ത്യയും പാക്കിസ്ഥാനും സെമിയിൽ പ്രവേശിച്ചിട്ടുണ്ട്.

നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരാണ് പാക്കിസ്ഥാനെങ്കിലും ഇന്ന് വിജയിച്ചാൽ ഇന്ത്യ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാവും.

ഇന്ത്യന്‍ ടീമിൽ ദിനേശ് കാര്‍ത്തിക്കിന് പകരം ഋഷഭ് പന്തിന് അവസരം ലഭിയ്ക്കുമ്പോള്‍ സിംബാബ്‍വേ നിരയിൽ ഏതാനും മാറ്റങ്ങളുണ്ട്.

ഇന്ത്യ: KL Rahul, Rohit Sharma(c), Virat Kohli, Suryakumar Yadav, Hardik Pandya, Rishabh Pant(w), Axar Patel, Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh

സിംബാബ്‍വേ: Wesley Madhevere, Craig Ervine(c), Regis Chakabva(w), Sean Williams, Sikandar Raza, Tony Munyonga, Ryan Burl, Tendai Chatara, Richard Ngarava, Wellington Masakadza, Blessing Muzarabani