Picsart 23 06 26 14 09 06 673

പ്രഖ്യാപനം വന്നു, ഗുണ്ടോഗൻ ഇനി ബാഴ്സലോണ താരം

മാഞ്ചസ്റ്റർ സിറ്റി വിട്ട ഐകയ് ഗുണ്ടോഗൻ ഇനി ബാഴ്സലോണ താരം. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു‌. 2025വരെയുള്ള കരാർ ആണ് ഗുണ്ടോഗൻ ഒപ്പുവെച്ചത്. 2026വരെ കരാർ നീട്ടാനുള്ള വ്യവസ്ഥയും ഉണ്ട്. 400 മില്യൺ ആണ് താരത്തിന്റെ റിലീസ് ക്ലോസ്. താരം മ്യൂണിച്ചിൽ കഴിഞ്ഞ ആഴ്ച തന്നെ മെഡിക്കൽ പരിശോധനക്ക് വിധേയനായിരുന്നു.

സിറ്റിയുടെ പുതിയ കരാറും പ്രിമിയർ ലീഗിൽ നിന്നു തന്നെയുള്ള ഓഫറുകളും മറികടന്ന് ആണ് ബാഴ്സലോണ ഗുണ്ടോഗനെ സ്വന്തമാക്കിയത്. ബാഴ്‌സ സെർജിയോ ബുസ്ക്വറ്റ്സിന്റെ വിടവ് നികത്താൻ കൂടിയാണ് ഗുണ്ടോഗനെ ടീമിലേക്ക് എത്തിക്കുന്നത്‌.നേരത്തെ ഇനിഗോ മർട്ടിനസുമായും കരാറിൽ ഒപ്പിട്ട ബാഴ്‌സ ട്രാൻസ്ഫർ വിൻഡോയിൽ എത്തിക്കുന്ന രണ്ടാമത്തെ താരമാണ് ഗുണ്ടോഗൻ.

അവസാന ഏഴ് വർഷമായി മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം ഗുണ്ടോഗൻ ഉണ്ടായിരുന്നു. സിറ്റിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് അടക്കം 14 കിരീടങ്ങൾ ഈ സമയത്ത് ഗുണ്ടോഗൻ നേടിയിരുന്നു.

Exit mobile version