Site icon Fanport

ഐ ലീഗ് ഇലവനും ഇന്ത്യൻ ടീമുമായി ഒരു പോരാട്ടം, കൊച്ചി ആതിഥ്യം വഹിക്കാൻ സാധ്യത

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി ഒരുങ്ങുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഫുട്ബോൾ ടീം ഒരു സൗഹൃദ മത്സരം കളിക്കും. ഇത്തവണ ഇന്ത്യൻ ടീമിന് എതിരാളികൾ ആവുക ഐ ലീഗ് ഇലവൻ ആകും. ഐ ലീഗിലെ മികച്ച താരങ്ങളെ അണിനിരത്തി ആകും ഐ ലീഗ് ഇലവൻ ഇറങ്ങുക. ഐ ലീഗിലെ ഇന്ത്യൻ താരങ്ങളെ മാത്രമെ ടീമിൽ ഉൾപ്പെടുത്തുകയുള്ളൂ. ഈ മത്സരം ഐ ലീഗിലെ താരങ്ങൾക്ക് ഇന്ത്യൻ പരിശീലകൻ സ്റ്റിമാചിന്റെ ശ്രദ്ധ പിടിച്ചുപറ്റാനും സഹായിക്കും.

ഏപ്രിൽ 18നാകും മത്സരം നടക്കുക. മത്സരത്തിന്റെ വേദി ഇതുവരെ തീരുമാനം ആയിട്ടില്ല. കേരളത്തിൽ വെച്ച് മത്സരം നടക്കാൻ ആകും സാധ്യത എന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ ആണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി കലൂർ സ്റ്റേഡിയം ആകും ആതിഥ്യം വഹിക്കുക. നീണ്ട കാലത്തിനു ശേഷം ഇന്ത്യൻ ടീം കൊച്ചിയിലേക്ക് എത്തുന്ന മത്സരം കൂടിയാകും ഇത്.

Exit mobile version