Site icon Fanport

ഇക്കാർഡിയെ സ്വന്തമാക്കാൻ യുവന്റസും ശ്രമിക്കുന്നു

പി എസ് ജിയിൽ ഇപ്പോൾ ലോണിൽ കളിക്കുന്ന അർജന്റീന സ്ട്രൈക്കർ ഇക്കാർഡിയെ സ്വന്തമാക്കാൻ യുവന്റസ് ശ്രമങ്ങൾ ആരംഭിച്ചു. ഇന്റർ മിലാന്റെ താരമായ ഇക്കാർഡി നേരത്തെ ഇന്റർ മിലാനുമായി ഉടക്കിയാണ് പി എസ് ജിയിലേക്ക് ലോണിൽ പോയത്‌. പി എസ് ജി ഇക്കാർഡിയെ സ്ഥിര കരാറിൽ വാങ്ങും എന്നൊക്കെ ആദ്യം കരുതിയിരുന്നു എങ്കിലും ഇക്കാർഡിയും പി എസ് ജിയുമായും ഇപ്പോൾ നല്ല ബന്ധമല്ല.

ഈ അവസരം മുതലെടുത്താണ് യുവന്റസ് ഇക്കാർഡിക്കായി ശ്രമിക്കുന്നത്. യുവന്റസിന്റെ സ്ട്രൈക്കറായ ഹിഗ്വയിൻ ഇപ്പോൾ ക്ലബ് വിടാൻ ശ്രമിക്കുകയാണ്. ഹിഗ്വയിന് പകരക്കാരൻ ആയാകും ഇക്കാർഡിയെ കൊണ്ടുവരിക. എന്നാൽ ഇക്കാർഡിയെ നൽകണമെങ്കിലും പണവും ഒപ്പം പ്യാനിചിനെയോ സാൻഡ്രോയെയോ ഇന്റൻ മിലാൻ ആവശ്യപ്പെട്ടേക്കും എന്നാണ് ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ.

Exit mobile version