Site icon Fanport

മിലാനിൽ തിരിച്ചെത്താൻ ഇബ്രാഹിമോവിച്

സൂപ്പർ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച് എ.സി മിലാനിൽ തിരിച്ചെത്തിയേക്കും. ഇറ്റലിയിൽ നിന്നുമുള്ള റിപ്പോർട്ടുകൾ അനുസരിച്ച് ജനുവരിയിൽ ഇബ്രയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നിലവിൽ മേജർ ലീഗ് സോക്കർ ടീമായ എൽ.എ ഗാലക്സിയുടെ താരമാണ് മുപ്പത്തിയേഴുകാരനായ സ്വീഡിഷ് താരം.

മേജർ ലീഗ് സോക്കറിൽ 25 മത്സരങ്ങളിൽ 21 ഗോളുകൾ അടിച്ചു കൂടിയിട്ടുണ്ട്. എന്നാൽ പ്ലേ ഓഫിൽ എത്താൻ സാധിക്കാതെ കിതയ്ക്കുകയാണ് എൽ.എ ഗാലക്‌സി. 32 മത്സരങ്ങളിൽ 60 ഗോളുകളാണവർ വഴങ്ങിയത്. മിലാനിൽ ബാക്കപ്പ് സ്‌ട്രൈക്കറായിട്ടാകും ഇബ്രാഹിമോവിച് എത്തുക. മിലാനിലെ സ്‌ട്രൈക്കർമാർ ഹിഗ്വെയിനും ക്രൂട്ടനുമാകുമെന്നു മിലാൻ ജനറൽ മാനേജർ വ്യക്തമാക്കിയിരുന്നു.

Exit mobile version