Site icon Fanport

ഹൈദരബാദിന്റെ ആറാട്ട്, ഒഗ്ബെചെ തിളങ്ങി

ഐ എസ് എല്ലിൽ ഇന്ന് ഹൈദരബാദിന്റെ ആറാട്ടാണ് കണ്ടത്. ഇന്ന് ഒഡീഷയുടെ വല നിറച്ചു കൊണ്ട് 6-1ന്റെ വിജയമാണ് ഹൈദരബാദ് നേടിയത്. ഒഗ്ബെചെ ഇന്ന് ഹൈദരാബാദിനായി ഇരട്ട ഗോൾ നേടി. മികച്ച തുടക്കമായിരുന്നു മത്സരത്തിന് ലഭിച്ചത്. 9ആം മിനുട്ടിൽ ഒരു സെറ്റ് പ്ലേയിൽ നിന്ന് ഒഗ്ബെചെ ഹൈദരബാദിന് ലീഡ് നൽകി. അത് സെൽഫ് ഗോളാണെന്ന് പിന്നീട് വിധിച്ചു. പിന്നാലെ 16ആം മിനുട്ടിൽ മറ്റൊരു സെറ്റ് പ്ലേയിൽ നിന്ന് പിറന്ന മറ്റൊരു സെൽഫ് ഗോൾ ഒഡീഷയെ ഒപ്പത്തിനൊപ്പം എത്തിച്ചു. ആദ്യ പകുതി അവസാനിക്കും മുമ്പ് ഒരു കോർണറിൽ നിന്ന് ഒഗ്ബെചെ ഹൈദരബാദിന് ലീഡ് തിരികെ നൽകി.

രണ്ടാം പകുതി എഡു ഗാർസിയയുടെ ഒരു ഗോളോടെ ആണ് തുടങ്ങുയത്. 54ആം മിനുട്ടിൽ സ്കോർ 3-1. പിന്നാലെ 61ആം മിനുട്ടിൽ ഒഗ്ബെചെ തന്റെ രണ്ടാം ഗോൾ നേടി. 72ആം മിനുട്ടിൽ സെവെറിയോയുടെ ഗോൾ കളി തീർത്തും ഒഡീഷയിൽ നിന്ന് അകറ്റി. അവസാനം ഒരു പെനാൾട്ടിയിലൂടെ ജാവോ വിക്ടറും കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി.

ഈ വിജയത്തോടെ ഹൈദരബാദ് 15 പോയിന്റുമായി ഐ എസ് എല്ലിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.

Exit mobile version