ഐ എസ് എൽ വിട്ട് ബാഴ്സലോണയുടെ രക്ഷനാകാൻ ആൽബർട്ട് റോക പോയി

ഹൈദരാബാദ് എഫ് സി പരിശീലകനായ ആൽബർട്ട് റോക ക്ലബ് വിട്ടിരിക്കുകയാണ്. ബാഴ്സലോണയുടെ ക്ഷണം സ്വീകരിച്ച് കോമാന്റെ കോചിങ് ടീമിനൊപ്പം ചേരാൻ റോക തീരുമാനിച്ചു. ബാഴ്സലോണയുടെ പുതിയ പരിശീലകനായ റൊണാൾഡ് കോമാൻ അദ്ദേഹത്തിന്റെ സഹ പരിശീലകനായാണ് ആൽബർട്ട് റോകയെ ബാഴ്സലോണയിലേക്ക് ക്ഷണിച്ചത്. ഹൈദരാബാദ് എഫ്സിയും ബാഴ്സലോണയും തമ്മിൽ നടന്ന ചർച്ചയ്ക്ക് ശേഷം റോകയെ ബാഴ്സലോണയിലേക്ക് പോകാൻ ഹൈദരാബാദ് അനുവദിച്ചു.

ഹൈദരാബാദിന് ബാഴ്സലോണ ഔദ്യോഗികമായി ട്വിറ്ററിലൂടെ നന്ദി പറഞ്ഞു. കോമാന്റെ പരിശീലക സംഘത്തിലെ ഫിറ്റ്നെസ് കോച്ചായാകും റോക പ്രവർത്തിക്കുക. റോകയും ഹൈദരബാദും തമ്മിൽ കരാർ റദ്ദാക്കിയാണ് റോക ബാഴ്സലോണയിലേക്ക് പോകുന്നത്. ഹൈദരാബാദ് എഫ് സി പുതിയ പരിശീലകനനെ ഉടൻ കണ്ടെത്തും.

കഴിഞ്ഞ സീസൺ അവസാനം ക്ലബിനെ ഏറ്റെടുത്ത് റോക്ക ഈ സീസണിൽ ഹൈദരബാദിനെ മുൻ നിരയിൽ എത്തിക്കാൻ ഉള്ള പണിയിലായിരുന്നു. മുമ്പ് 5 വർഷത്തോളം ബാഴ്സലോണയിൽ പ്രവർത്തിച്ചിട്ടുള്ള ആളാണ് റോക. ബെംഗളൂരു എഫ് സിയുടെ വളർച്ചയിൽ വഹിച്ച പങ്കാണ് റോകയെ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഇടയിൽ പ്രശസ്തനാക്കുന്നത്.

Exit mobile version