ബോക്സിംഗില്‍ ഇന്ത്യന്‍ കുതിപ്പ് തുടരുന്നു, ഹുസ്സമുദ്ദിന്‍ മുഹമ്മദും സെമിയില്‍

- Advertisement -

56 കിലോ വിഭാഗം ബോക്സിംഗില്‍ സെമി നേട്ടം ഉറപ്പിച്ച് ഹുസ്സമുദ്ദിന്‍ മുഹമ്മദ്. സാംബിയയുടെ എവേരിസ്റ്റോ മുലംഗയെ 4-1 എന്ന സ്കോറിന് തകര്‍ത്താണ് ഹുസ്സമുദ്ദിന്റെ നേട്ടം. ഇതോടെ ഇന്ന് സെമിയില്‍ എത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി മാറി ഹുസ്സമുദ്ദിന്‍. 56 കിലോ വിഭാഗത്തിലാണ് ഹുസ്സമുദ്ദിന്റെ ഈ നേട്ടം.

ഇന്ത്യന്‍ ബോക്സര്‍മാര്‍ക്ക് ഇന്ന് രണ്ട് ബോക്സിംഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. ഇംഗ്ലണ്ടിന്റെ പീറ്റര്‍ മക്ഗ്രെയില്‍ ആണ് ഹുസ്സമുദ്ദീന്റെ സെമി എതിരാളി. ഏപ്രില്‍ 13നു മത്സരം നടക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement