“കൊച്ചിയിൽ വന്ന് കേരള ബ്ലാസ്റ്റേഴ്സിന് എതിരെ കളിക്കൽ ഭയാനകം” – ഹ്യൂമേട്ടൻ

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഇഷ്ട താരമായ ഇയാൻ ഹ്യൂം കേരള ബ്ലാസ്റ്റേഴ്സിന് എതിരായി കൊച്ചിയിൽ വന്ന് കളിച്ച അനുഭവം വിവരിച്ചു. എ ടി കെയ്ക്ക് ഒപ്പം ഫൈനലിൽ കൊച്ചിയിൽ വെച്ച് കേരളത്തെ നേരിട്ടത് മറക്കാനാകാത്ത അനുഭവമാണ് എന്ന് ഹ്യൂം പറഞ്ഞു. അന്ന് എ ടി കെയ്ക്ക് വേണ്ടി കളിച്ച് കേരള ബ്ലാസ്റ്റേഴ്സിനെ കീഴ്പ്പെടുത്തി കപ്പ് നേടാൻ ഹ്യൂമിനായിരുന്നു.

ആ മത്സരത്തിൽ തൊട്ടടുത്തുള്ള താരം പറയുന്നത് വരെ കേൾക്കുന്നുണ്ടായിരുന്നില്ല എന്നും അത്രയ്ക്ക് ആവേശമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ സ്റ്റേഡിയത്തിൽ അന്ന് ഉണ്ടാക്കിയത് എന്നും ഹ്യൂം പറഞ്ഞു‌. കേരള ബ്ലാസ്റ്റേഴ്സിന് എതിരായി കൊച്ചിയിൽ ഇറങ്ങുന്നത് ഭയാനകമാണെന്നും എതിരാളികളെ ആരാധകർ കീഴ്പ്പെടുത്തി കളയും എന്നും ഹ്യൂം പറയുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സിനായാണ് കളിക്കുന്നത് എങ്കിൽ കഥ വേറെയാണെന്നും അത് ഒരു അവിസ്മരണീയ അനുഭവമാണെന്നും ഹ്യൂമേട്ടൻ പറയുന്നു.

Exit mobile version