അന്നും ഇന്നും ഹോണ്ട തന്നെ താരം

- Advertisement -

കൈസുകെ ഹോണ്ടയുടെ ക്ലാസ് ഒന്നും അങ്ങനെയങ്ങ് ഇല്ലാതാവില്ല. എന്തിനാണ് ഹോണ്ടയെ ടീമിൽ എടുത്തത് എന്നതിന് കുറേയേറെ പഴികേട്ടു ജപ്പാൻ പരിശീലകനായ നിശീനോ. പക്ഷെ ഇന്ന് അദ്ദേഹത്തെ രക്ഷിച്ചത് ആ പഴയ ഹോണ്ട തന്നെ. രണ്ടാം പകുതിയിൽ കളി 1-1 നിൽക്കുമ്പോഴാണ് ഹോണ്ട കളത്തിൽ ഇറങ്ങുന്നത്. 70 ശതമാനത്തിൽ അധികം പൊസഷൻ അതുവരെ രണ്ടാം പകുതിയിൽ ഉണ്ടായിരുന്നിട്ടും ഒരു ഗോൾ കണ്ടെത്താൻ ജപ്പാനായിരുന്നില്ല.

അതിന് ഹോണ്ട വരേണ്ടി വന്നു. സെറ്റ് പീസുകളിൽ ഏഷ്യ കണ്ട മികച്ച താരങ്ങളിൽ ഒന്നായ ഹോണ്ടയുടെ ഒരു കോർണർ. ആ കോർണറിൽ നിന്നാണ് യുക ഒസോകോ ജപ്പാന്റെ വിജയ ഗോൾ നേടിയത്. ഈ അസിസ്റ്റോടെ 1966ന് ശേഷം മൂന്ന് ലോകകപ്പുകളിൽ അസിസ്റ്റ് ചെയ്യുന്ന ആദ്യ ഏഷ്യക്കാരനായി മാറി ഹോണ്ട. ഇത് ലോകകപ്പിലെ ഹോണ്ടയുടെ മൂന്നാം അസിസ്റ്റായിരുന്നു. ഇതടക്കം 6 ഗോളുകളിൽ ഹോണ്ടയ്ക്ക് ഇതുവരെ ലോകകപ്പിൽ പങ്കായി.

3 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് ഹോണ്ടയുടെ ഇതുവരെയുള്ള ലോകകപ്പ് റെക്കോർഡ്. ജപ്പാൻ ലോകകപ്പിൽ നേടിയ അവസാന എട്ടു ഗോളുകളിൽ ആറിലും ഹോണ്ടയുടെ പങ്കുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement