Site icon Fanport

ജപ്പാൻ താരങ്ങളായ ഹസെബെയും ഹോണ്ടയും വിരമിച്ചു

ലോകകപ്പ് പ്രീ ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിനോട് അവസാന നിമിഷത്തിൽ തോറ്റതിന് പിന്നാലെ അവരുടെ പ്രമുഖ താരം കെസുകെ ഹോണ്ടയും ക്യാപ്റ്റനായ മകോട്ടോ ഹസെബെയും അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ബെൽജിയത്തിനെതിരായ മത്സരത്തിൽ രണ്ടു പേരും ടീമിൽ ഉണ്ടായിരുന്നു.

32കാരനായ ഹോണ്ട മുൻ എ.സി മിലാൻ താരം കൂടിയാണ്. രാജ്യത്തിനു വേണ്ടി 98 മത്സരങ്ങൾ കളിച്ച ഹോണ്ട 37 ഗോളുകളും നേടിയിട്ടുണ്ട്. സെനഗലിനെതിരെ ഗോൾ നേടിയ ഹോണ്ട 3 ലോകകപ്പിൽ ഗോളും അസിസ്റ്റും നേടുന്ന ആദ്യ ഏഷ്യൻ താരമായിരുന്നു. ഹസെബെ ജപ്പാന് വേണ്ടി 114 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബെൽജിയത്തിനെതിരെ 2 ഗോളിന് മുന്നിട്ട് നിന്നതിനു ശേഷമാണു ജപ്പാൻ 3 ഗോൾ വഴങ്ങി തോൽവിയേറ്റുവാങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version