Site icon Fanport

ഹോം ഗ്രൗണ്ടിൽ ആധിപത്യം ഉറപ്പിക്കൽ പ്രധാന ലക്ഷ്യം : കോപ്പൽ

ഈ സീസണിൽ എ ടി കെ തങ്ങളുടെ ഹോം ഗ്രൗണ്ട് വിജയങ്ങൾ മാത്രം കൊയ്യുന്ന കോട്ടയാക്കി മാറ്റുമെന്ന് പരിശീലകൻ സ്റ്റീവ് കോപ്പൽ. ഇന്ന് ഐ എസ് എല്ലിലെ ആദ്യ മത്സരത്തിൽ ഹോം ഗ്രൗണ്ടായ സാൾട്ട് ലേക്കിൽ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഒരുങ്ങുന്നതിന് മുമ്പാണ് കോപ്പൽ ഹോം ഗ്രൗണ്ടിനെ കുറിച്ച് പറഞ്ഞത്. ഹോം ഗ്രൗണ്ടിലെ ഫോമാണ് ഒരോ ടീമിന്റെയും ശക്തി. ഹോം ഗ്രൗണ്ടിലെ ആനുകൂല്യം ടീമുകൾ മുതലാക്കി തുടങ്ങണം എന്നും കോപ്പൽ പറഞ്ഞു.

സാൾട്ലേക്ക് സ്റ്റേഡിയത്തിൽ ഇത്തവണ ആരും ജയിക്കില്ല എന്ന് ഉറപ്പിക്കുമെന്നും കോപ്പൽ പറഞ്ഞു‌. മുമ്പ് കേരള ബ്ലാസ്റ്റേഴ്സിൽ ആയിരുന്നപ്പോൾ മികച്ച ഹോം റെക്കോർഡ് കോപ്പലിന്റെ ടീമിന്റെ പ്രധാന ബലമായി മാറിയിരുന്നു‌. കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഒരുങ്ങി എന്ന് പറഞ്ഞ കോപ്പൽ പക്ഷെ പ്രീസീസണിലെ പ്രകടനങ്ങൾ മികച്ച സീസൺ ഒറപ്പ് നൽകുന്നില്ല എന്നും കോപ്പൽ പറഞ്ഞു.

Exit mobile version