ഹോബാര്‍ട്ടിനു അഞ്ച് വിക്കറ്റ് ജയം

സിഡ്നി സിക്സേര്‍സിനെതിരെ 5 വിക്കറ്റ് ജയം സ്വന്തമാക്കി ഹോബാര്‍ട്ട് ഹറികെയന്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ ഡാര്‍സി ഷോര്‍ട്ടിന്റെ മികവിലാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം ഒരു പന്ത് അവശേഷിക്കെ ഹോബാര്‍ട്ട് മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത സിക്സേര്‍സ് 8 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടുകയായിരുന്നു.

ഡാനിയേല്‍ ഹ്യൂജ്സ്(61) മോസസ് ഹെന്‍റിക്സ്(31) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ നിന്ന് 161 റണ്‍സ് സിഡ്നിയ്ക്ക് നേടാനായത്. 119/3 എന്ന നിലയില്‍ നിന്ന് അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ വീണത് സിഡ്നിയെ തളര്‍ത്തി. ഹോബാര്‍ട്ടിനു വേണ്ടി ജെയിംസ് ഫോക്നറും ജോഹന്‍ ബോത്തയും മൂന്ന് വീതം വിക്കറ്റ് നേടി.

ഡാര്‍സി ഷോര്‍ട്ട് 64 റണ്‍സ് നേടിയിനൊപ്പം ജോര്‍ജ്ജ് ബെയിലി(30) അലക്സ് ഡൂളന്‍ (26) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഹോബാര്‍ട്ട് ഹറികെയന്‍സ് വിജയത്തിലേക്ക് നീങ്ങിയത്. ഷോണ്‍ അബോട്ട് രണ്ട് വിക്കറ്റ് നേടി സിഡ്നി ബൗളര്‍മാരില്‍ തിളങ്ങി.

Exit mobile version