Site icon Fanport

ചാമ്പ്യന്മാര്‍ക്ക് കാലിടറി, ആധികാരിക ജയവുമായി ഹോബാര്‍ട്ട് ബിഗ് ബാഷ് ഫൈനലിലേക്ക്

നിലവിലെ ചാമ്പ്യന്മാരായ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെ 71 റണ്‍സിനു പരാജയപ്പെടുത്തി ഹോബാര്‍ട്ട് ഹറികെയിന്‍സ്. ബെന്‍ മക്ഡര്‍മട്ട്(67), മാത്യു വെയിഡ്(71) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഹോബാര്‍ട്ട് 210/4 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ പെര്‍ത്ത് 17.5 ഓവറില്‍ 139 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

26 പന്തില്‍ 43 റണ്‍സ് നേടി ടിം ബ്രെസ്നനും 30 റണ്‍സ് നേടിയ ഷോണ്‍ മാര്‍ഷും മാത്രമാണ് പെര്‍ത്തി നിരയില്‍ തിളങ്ങിയത്. ഡാനിയല്‍ ക്രിസ്റ്റ്യന്‍ 4 വിക്കറ്റ് നേടിയപ്പോള്‍ തോമസ് റോജേര്‍സ് മൂന്ന് വിക്കറ്റുമായി ബൗളിംഗില്‍ തിളങ്ങി. തന്റെ 71 റണ്‍സ് പ്രകടനത്തിനു മാത്യു വെയിഡ് ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version