Site icon Fanport

ഹോഫെൻഹെയിമിനെ തകർത്ത് ഹെർത്ത ബെർലിൻ

കൊറോണക്കാലത്ത് ഫുട്ബോൾ തിരികെയെത്തിയപ്പോൾ ജർമ്മനിയിൽ ജയവുമായി ഹെർത്ത ബെർലിൻ. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഹെർത്തയുടെ ജയം. കളിയിലെ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ് ഹെർത്തക്ക് വേണ്ടി ഇബിസെവിചും മതേയുസ് കുൻഹയുമാണ് ഗോളടിച്ചത്.

ഹോഫെൻഹെയിമിന്റെ പ്രതിരോധ താരം കെവിൻ അപ്കോഗുമയുടെ സെൽഫ് ഗോളിലൂടെയാണ് രണ്ടാം പകുതിയിൽ സ്കോർബോർഡ് തുറന്നത്. വൈകാതെ ഇബിസെവിചിലുടെ ഹെർത ലീഡ് നേടി. ഹെർത്ത പരിശീലകൻ ബ്രൂണോ ലബാഡിയക്ക് ആദ്യ മത്സരത്തിൽ തന്നെ ബുണ്ടസ് ലീഗയിൽ ജയിച്ച് തുടങ്ങാനായി.

Exit mobile version