Site icon Fanport

ഹെർതയുടെ ബ്രസീലിയൻ വിങ്ങറെ തേടി ഇന്റർ മിലാൻ

ബ്രസീലിയൻ യുവ വിങ്ങറായ മാത്യുസ് കുൻഹയെ ലക്ഷ്യമിട്ട് ഇന്റർ മിലാൻ. ഇറ്റാലിയ ക്ലബ് താരവുമായി കരാർ ധാരണയിൽ എത്തി എന്ന് സ്കൈ ഇറ്റാലിയ റിപ്പോർട്ട് ചെയ്യുന്നു. 25 മില്യൺ താരത്തിന് ഇന്റർ മിലാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൊണ്ടെയുടെ 3-5-2 ഫോർമേഷനിൽ കളിക്കാൻ പറ്റിയ താരമാണ് എന്ന് കണ്ടാണ് താരത്തെ ഇന്റർ റാഞ്ചാൻ ശ്രമിക്കുന്നത്.

ഇപ്പോൾ ജർമ്മൻ ക്ലബായ ഹെർത ബെർലിനിലാണ് മാത്യുസ് കളിക്കുന്നത്. 21കാരനായ താരം ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആയിരുന്നു ഹെർതയിൽ എത്തിയത്. അതുവരെ ലെപ്സിഗിന്റെ താരമായിരുന്നു. രണ്ട് വർഷത്തോളം ലെപ്സിഗിനായി കളിച്ചു. വിങ്ങറായും വിബ്ഗ്ബാക്കായും കളിക്കാൻ കഴിവുണ്ട്. കുൻഹയുടെ ഡിഫൻസീവ് മികവും കോണ്ടെയുടെ ശ്രദ്ധ താരത്തിൽ എത്താൻ കാരണമായി.

Exit mobile version