Site icon Fanport

ലെവൻഡോസ്കിയുടെ താണ്ഡവം, ബയേണിനോട് പൊരുതി തോറ്റ് ഹെർത്ത

ബുണ്ടസ് ലീഗയിൽ വീണ്ടും ലെവൻഡോസ്കിയുടെ താണ്ഡവം. യൂറോപ്യൻ ചാമ്പ്യന്മാരായ ബയേൺ ജർമ്മനിയിൽ വിജയക്കുതിപ്പ് തുടരുന്നു. ജർമ്മൻ സൂപ്പർ കപ്പിലെ തകർപ്പൻ ജയവുമായി വന്ന ബയേണിന് പക്ഷേ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. 4നെതിരെ‌ 3 ഗോളുകൾക്കാണ് ബയേൺ മ്യൂണിക്ക് ഹെർത്ത ബെർലിനെ പരാജയപ്പെടുത്തിയത്.

ബയേണിന് വേണ്ടി നാല് ഗോളുകൾ ലെവൻഡോസ്കി അടിച്ചു. കോർഡോബ, കുന,ഗാങ്കം എന്നിവർ ഹെർത്തക്ക് വേണ്ടി ഗോളടിച്ചു. ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് ഇന്ന് ലെവൻഡോസ്കി ബയേണിന് ജയം ഒരുക്കിയത്. കൊറോണ വൈറസ് ബാധക്ക് ശേഷം 14 ഗോളുകൾ ആണ് ലീഗിൽ ലെവൻഡോസ്കി അടിച്ച് കൂട്ടിയത്.

Exit mobile version