Site icon Fanport

ആൻഡെർ ഹെരേരയെ സ്വന്തമാക്കാൻ പി എസ് ജി ഒരുങ്ങുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡ്ർ ആൻഡെർ ഹെരേരയ്ക്കായി പി എസ് ജി രംഗത്ത്. മാഞ്ചസ്റ്ററുമായുള്ള കരാറിന്റെ അവസാന മാസങ്ങളിലാണ് ഹെരേര ഇപ്പോൾ ഉള്ളത്. ഇനിയും മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഹെരേര പുതിയ കരാറിൽ എത്തിയിട്ടുമില്ല. ഈ അവസരം മുതലെടുക്കാൻ ഒരുങ്ങുകയാണ് പി എസ് ജി. ഹെരേരയ്ക്ക് വൻ വേതനം വാഗ്ദാനം ചെയ്ത് ഫ്രീ‌ ട്രാൻസ്ഫറിൽ ഹെരേരയെ സ്വന്തമാക്കുകയാണ് പി എസ് ജിയുടെ ലക്ഷ്യം.

ഏകദേശ 150000 യൂറോ ആണ് ഒരാഴ്ചയിലെ വേതനമായി പി എസ് ജി ഹെരേരയ്ക്ക് വാഗ്ദാനം ചെയ്യുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡിലെ അവിഭാജ്യ ഘടകമാണ് ഹെരേര. ആരാധകരുടെ പ്രിയ താരം കൂടി ആയതിനാൽ ഹെരേരയെ ക്ലബിൽ നിലനിർത്തുക മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആവശ്യമാണ്. ഹെരേര മാത്രമല്ല മാറ്റ, ഡി ഹിയ എന്നിവർ ഒന്നും ക്ലബുമായി പുതിയ കരാറിൽ എത്തിയിട്ടില്ല.

Exit mobile version