ഫ്രഞ്ച് ക്ലബിന്റെ പരിശീലകനാകാൻ ഹെൻറി

ഫ്രഞ്ച് ഇതിഹാസ താരം തിയറി ഹെൻറി ഫ്രഞ്ച് ക്ലബിന്റെ പരിശീലകനാവാൻ ഒരുങ്ങുന്നു. ഫ്രഞ്ച് ക്ലബായ ബോർഡക്സിന്റെ പരിശീലകനാവാൻ ഹെൻറി സമ്മതിച്ചതായാണ് വിവരങ്ങൾ വരുന്നത്. ലോകകപ്പിൽ ബെൽജിയൻ ടീമിന്റെ സഹ പരിശീലകനായിരുന്നു ഹെൻറി. താരത്തെ സാന്നിദ്ധ്യം ബെൽജിയത്തെ ലോകകപ്പിൽ മൂന്നാമത് എത്തിക്കുന്നതിന് ഉപകരിച്ചിരുന്നു. ബെൽജിയം സ്ട്രൈക്കർ ലുകാകു ഉൾപ്പെടെ ഹെൻറിയുടെ സഹായത്തെ പ്രശംസിക്കുകയുൻ ചെയ്തിട്ടുണ്ട്.

ആഴ്സണൽ ബാഴ്സലോണ തുടങ്ങിയ ക്ലബുകൾക്കായി തകർത്തു കളിച്ചിട്ടുള്ള താരം കൂടിയാണ് ഹെൻറി. മുൻ ഉറുഗ്വേ താരം ഗസ് പൊയറ്റായിരുന്നു ഇതുവരെ ബോർഡക്സ് പരിശീലകൻ. എന്നാൽ കഴിഞ്ഞ ക്ലബിനെതിരെ സംസാരിച്ചതിന് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.ഹെൻറി ഒരു ക്ലബിന്റെ മുഖ്യ പരിശീലകനാവുന്നത് ഇതാാദ്യമാണ്. ഈ സീസണിൽ ഫ്രഞ്ച് ക്ലബായ നീസിന്റെ പരിശീലകനായി ഹെൻറിക്കൊപ്പം മുമ്പ് കളിച്ചിട്ടുള്ള വിയേരയും ചുമതലയേറ്റിരുന്നു.

Exit mobile version