ഹീന സിദ്ധുവിനു സ്വര്‍ണ്ണം

- Advertisement -

ഇന്ത്യയുടെ ഷൂട്ടിംഗ് താരം ഹീന സിദ്ധുവിനു സ്വര്‍ണ്ണം. ഇന്ത്യയുട പതിനൊന്നാം സ്വര്‍ണ്ണമാണ് ഇന്ന് ഹീന നേടിക്കൊടുത്തത്. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ഇന്ത്യന്‍ താരത്തിന്റെ സ്വര്‍ണ്ണ നേട്ടം. നേരത്തെ ഗോള്‍ഡ് കോസ്റ്റില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഹീന വെള്ളി മെഡല്‍ നേടിയിരുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ സിദ്ധുവിന്റെ മൂന്നാം സ്വര്‍ണ്ണമാണിത്. രണ്ട് വെള്ളിയും ഹീന തന്റെ ഇതുവരെയുള്ള പട്ടികയില്‍ നേടിയിട്ടുണ്ട്. ഗെയിംസ് റെക്കോര്‍ഡോടു കൂടിയാണ് ഹീനയുടെ സ്വര്‍ണ്ണ നേട്ടം. ഇതേ മത്സരയിനത്തില്‍ ഇന്ത്യയുടെ അന്നു സിംഗ് ആറാമതായി ഫിനിഷ് ചെയ്തു. ഓസ്ട്രേലിയയുടെ എലീന ഗാലിയബോവിച്ച് വെള്ളിയും മലേഷ്യയുടെ ആലിയ സസാന അസ്ഹരി വെഹ്കലവും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement