Site icon Fanport

ഒപ്പത്തിനൊപ്പം നിന്ന് ഹസാർഡ് സഹോദരന്മാർ, രണ്ട് ലീഗിലും ഗോളടിയിൽ ഇവർ മുന്നിൽ!!

ഈ സീസൺ തുടക്കം ഹസാർഡ് സഹോദരന്മാരുടേതാണെന്ന് പറയേണ്ടി വരും. ചേട്ടൻ ഏദൻ ഹസാർഡ് ചെൽസിയിലും അനിയൻ തോർഗൻ ഹസാർഡ് അങ്ങ് ജർമ്മനിയിൽ ബൊറൂസിയ മൊഗ്ലാഡ്ബാചിലും തകർത്തു കളിക്കുകയാണ്‌. ഹസാർഡ് പ്രീമിയർ ലീഗിലെ ടോപ്പ് സ്കോറർ ആയി നിൽക്കുമ്പോൾ തോർഗാൻ ബുണ്ടസ് ലീഗയിലെ ടോപ്പ് സ്കോറർ ആണ്. കഴിഞ്ഞ ലോകകപ്പിൽ ബെൽജിയം സ്ക്വാഡിൽ ഇരുവരും ഒപ്പം ഉണ്ടായിരുന്നു.

എപ്പോഴും ഏട്ടനാണ് ഫുട്ബോൾ ലോകത്തെ സൂപ്പർ സ്റ്റാർ എങ്കിൽ ഇത്തവണ അനിയൻ തോർഗനും മുന്നിലേക്ക് വരികയാണ്. പ്രീമിയർ ലീഗിൽ ഹസാർഡ് ഏഴു ഗോളുകളാണ് ഇതുവരെ നേടിയിരിക്കുന്നത്. നാല് അസിസ്റ്റും പ്രീമിയർ ലീഗിൽ ചെൽസിയുടെ ഹസാർഡിനുണ്ട്. ബുണ്ടസ് ലെഗയിൽ തോർഗനും ഏഴു ഗോളുകളാണ് ഉള്ളത്. ഇതുവരെ മൂന്ന് അസിസ്റ്റ് തോർഗനും സ്വന്തമാക്കിയിട്ടുണ്ട്.

സീസണിൽ ഇതുവരെ ക്ലബിനായി 10 ഗോളുകളും നാല് അസിസ്റ്റും തോർഗൻ സ്വന്തമാക്കിയിട്ടുണ്ട്. ഏദൻ ഹസാർഡിന് എട്ടു ഗോളുകളും നാല് അസിസ്റ്റുമാണ് സീസണിൽ മൊത്തമായി ഉള്ളത്.

Exit mobile version