Site icon Fanport

ഹാരി കെയ്നായി 100 മില്യൺ ഓഫറുമായി മാഞ്ചസ്റ്റർ സിറ്റി!!

സ്പർസ് വിടണം എന്ന ആഗ്രഹം പ്രകടിപ്പിച്ച ഇംഗ്ലീഷ് സ്ട്രൈക്കർ ഹാരി കെയ്നായി വമ്പൻ ഓഫർ വാഗ്ദാനം ചെയ്ത് മാഞ്ചസ്റ്റർ സിറ്റി. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ സിറ്റി 100 മില്യൺ യൂറോയുടെ ഓഫർ സ്പർസിന് മുന്നിൽ സമർപ്പിച്ചതായി ട്രാൻസ്ഫർ വിദഗ്ദൻ ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 100 മില്യണൊപ്പം താരങ്ങളെ നൽകാനും മറ്റു ബോണസുകൾ നൽകാനും മാഞ്ചസ്റ്റർ സിറ്റി തയ്യാറാണ്.

സെർജിയോ അഗ്വേറോക്ക് പകരക്കാരനായാണ് സിറ്റി ഹാരി കെയ്നിനെ എത്തിക്കാൻ ശ്രമിക്കുന്നത്. ഈ കരാർ അംഗീകരിച്ച് ക്ലബ് വിടാൻ ആണ് ഹാരി കെയ്ൻ ആഗ്രഹിക്കുന്നത്. എന്നാൽ ഇപ്പോൾ പൂർണ്ണ ശ്രദ്ധ യൂറോ കപ്പിലായതിനാൽ കെയ്ൻ ടൂർണമെന്റിനു ശേഷം മാത്രമേ ഭാവി കാര്യം തീരുമാനിക്കുകയുള്ളൂ. സ്പർസ് ഈ ഓഫർ നിരസിക്കും എന്നാണ് റിപ്പോർട്ടുകൾ. കെയ്നിനെ എങ്ങനെ എങ്കിലും നിലനിർത്താൻ ആണ് ലെവി ശ്രമിക്കുന്നത്. താരത്തിന് ഇനിയും കരാർ ബാക്കിയുണ്ട് എന്നതാണ് സ്പർസിന്റെ ആത്മവിശ്വാസം. വർഷങ്ങളോളമായി സ്പർസിനായി കളിക്കുന്ന ഹാരി കെയ്ൻ കിരീടം നേടാനുള്ള ആഗ്രഹവുമായാണ് സ്പർസ് വിടാൻ ശ്രമിക്കുന്നത്.

Exit mobile version