കന്നി ദേശീയ കിരീടവുമായി ഹര്‍മീത്

- Advertisement -

81ാമത് സീനിയര്‍ ദേശീയ ടേബിള്‍ ടെന്നീസ് പുരുഷ വിഭാഗം കിരീടം സ്വന്തമാക്കി ഹര്‍മീത് ദേശായി. ഏഴ് സെറ്റ് ത്രില്ലറിന് ശേഷം പിഎസ്പിബിയിലെ സഹതാരമായ മാനവ് താക്കറിനെ പരാജയപ്പെടുത്തിയാണ് ഹര്‍മീത് തന്റെ കന്നി ദേശീയ കിരീടം സ്വന്തമാക്കിയത്. സ്കോര്‍: 11-4, 11-13, 14-12, 9-11, 11-8, 5-11, 11-5 എന്ന സ്കോറിനാണ് ഹര്‍മീതിന്റെ വിജയം. നേരത്തെ മാനവ് താക്കര്‍ സെമിയില്‍ ടോപ് സീഡായ സത്യന്‍ ജ്ഞാനശേഖരനെ പരാജയപ്പെടുത്തിയിരുന്നു.

വനിത സിംഗിള്‍സില്‍ ടോപ് സീഡ് സുതീര്‍ത്ഥ മുഖര്‍ജ്ജി തന്റെ രണ്ടാം കിരീടം നേടി. 11-4, 11-5, 11-8, 11-4 എന്ന സ്കോറിന് ഏകപക്ഷീയമായ ജയമാണ് സുതീര്‍ത്ഥ സ്വന്തമാക്കിയത്.

Advertisement