Indiahockey

ഹര്‍മ്മന്‍പ്രീതിന്റെ ഇരട്ട പ്രഹരം, അയര്‍ലണ്ടിനെതിരെ രണ്ട് ഗോള്‍ വിജയവുമായി ഇന്ത്യ

പാരിസ് ഒളിമ്പിക്സിലെ പുരുഷ ഹോക്കി മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. ഇന്ന് അയര്‍ലണ്ടിനെതിരെ ഗ്രൂപ്പ് ബി മത്സരത്തിൽ 2-0 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. ആദ്യ മത്സരത്തിൽ ന്യൂസിലാണ്ടിനെതിരെ വിജയം നേടിയ ഇന്ത്യ രണ്ടാം മത്സരത്തിൽ അര്‍ജന്റീനയുമായി സമനിലയിൽ പിരിഞ്ഞിരുന്നു.

ഇന്ത്യന്‍ നായകന്‍ ഹര്‍മ്മന്‍പ്രീത് സിംഗ് ആണ് ഇരു ഗോളുകളും നേടിയത്. ആദ്യ പകുതിയിൽ തന്നെയാണ് ഇന്ത്യയുടെ ഗോളുകള്‍ പിറന്നത്.

Exit mobile version