ഐ.പി.എൽ കിരീടനേട്ടത്തിൽ ധോണിയെ മറികടന്ന് ഹർദിക് പാണ്ഡ്യ

ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ താരങ്ങളുടെ പട്ടികയിൽ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ മറികടന്ന് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ. ഇന്നലെ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ് കിരീടം നേടിയതോടെയാണ് ഹർദിക് പാണ്ഡ്യ കിരീട നേട്ടത്തിൽ ധോണിയെ മറികടന്നത്. ഗുജറാത്ത് ടൈറ്റൻസിന്റെ കിരീടം ഹർദിക് പാണ്ഡ്യയുടെ അഞ്ചാമത്തെ ഐ.പി.എൽ കിരീടാമായിരുന്നു. മുംബൈ ഇന്ത്യൻസിന്റെ കൂടെ ഹർദിക് പാണ്ഡ്യ നേരത്തെ നാല് കിരീടങ്ങൾ നേടിയിരുന്നു.

ക്യാപ്റ്റൻ എന്ന നിലയിൽ പാണ്ഡ്യായുടെ ആദ്യ ഐ.പി.എൽ കിരീടം കൂടിയായിരുന്നു ഇത്. ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് നാല് ഐ.പി.എൽ കിരീടങ്ങളാണ് ഉള്ളത്. ഏറ്റവും കൂടുതൽ ഐ.പി.എൽ കിരീടങ്ങളുടെ നേടിയവരുടെ പട്ടികയിൽ ഹർദിക് പാണ്ഡ്യ രണ്ടാം സ്ഥാനത്താണ്. കിറോൺ പൊള്ളാർഡ്, അമ്പാട്ടി റായ്ഡു എന്നിവരാണ് അഞ്ച് ഐ.പി.എൽ കിരീടങ്ങൾ നേടിയ മാറ്റ് താരങ്ങൾ. 6 ഐ.പി.എൽ കിരീടങ്ങൾ നേടിയ രോഹിത് ശർമ്മയാണ് ഏറ്റവും കൂടുതൽ ഐ.പി.എൽ കിരീടങ്ങൾ നേടിയവരിൽ ഒന്നാമൻ.