Site icon Fanport

വനിതാ ലീഗ്, ഹാൻസിന് ആദ്യ ജയം

ഇന്ത്യൻ വനിതാ ലീഗിൽ ഇന്ന് രാവിലെ നടന്ന മത്സരത്തിൽ ഹാൻസ് വുമൺസിന് വിജയം. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഹാൻസ് വുമൺസ് പഞ്ചിം ഫുട്ബോളേഴ്സിനെ ആണ് തോൽപ്പിച്ചത്. അനുഷ്കാ സാമുവലിന്റെ ഇരട്ട ഗോളുകളാണ് ഹാൻസിനെ വിജയത്തിലേക്ക് എത്തിച്ചത്. അനുഷ്കയെ കൂടാതെ‌ ജ്യോതിയും ഹാൻസിനായി ഗോൾ നേടി. പഞ്ചിം ഫുട്ബോളേഴ്സിന്റെ രണ്ട് ഗോളുകളും നേടിയത് കരിശ്മയാണ്.

ആദ്യ മത്സരത്തിൽ അളക്പുര എഫ് സിയോട് പരാജയപ്പെട്ട ഹാൻസിന് ഈ വിജയത്തോടെ മൂന്നു പോയന്റായി. പഞ്ചിം ഒരു പോയന്റുമില്ലാതെ ഗ്രൂപ്പിൽ അവസാനം നിൽക്കുകയാണ്.

Exit mobile version