കിതയ്ക്കുന്ന ബ്ലാസ്റ്റേഴ്‌സ് കുതിക്കുന്ന ചെന്നെയിൻ, ആദ്യ പകുതി ഗോൾ രഹിതം

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നെയിൻ എഫ്‌സി പോരാട്ടം ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോൾ രഹിതം. ആക്രമിച്ച് കളിക്കുന്ന ചെന്നെയിൻ എഫ്സിയെയാണ് ഇന്ന് ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കണ്ടത്. അതെ സമയം കേട്ട് പൊട്ടിയ പട്ടം പോലെ പറന്നു നടക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്.

ബ്ലാസ്റ്റേഴ്‌സ് നിരയിൽ നിന്നും മലയാളി താരം സഹൽ മാത്രമാണ് പ്രതീക്ഷയ്ക്ക് വകയ്‌ക്കൊത്ത ചില നീക്കങ്ങൾ നടത്തിയത്. ഗോൾ കീപ്പർ ധീരജ് സിംഗിന്റെ മികവും ബ്ലാസ്റ്റേഴ്‌സിന് സഹായകരമായി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തെക്കാൾ ഉപരി ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യമാണ് ആദ്യ പകുതിയിൽ ഗോൾ വഴങ്ങാതിരിക്കാൻ സഹായിച്ചത്.

Exit mobile version