ഇന്ത്യയുടെ ആദ്യ മെഡല്‍, ഗുരു രാജയുടെ വക

കോമണ്‍വെല്‍ത്ത് ഗെയിംസ് 2018ല്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ ഭാരോദ്വാഹനത്തില്‍. ഇന്ത്യയുടെ ഗുരു രാജ 56 കിലോ പുരുഷ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി. ആകെ 249 കിലോയാണ് ഗുരു രാജ ഉയര്‍ത്തിയത്. സ്നാച്ചില്‍ 111 കിലോയും ക്ലീന്‍&ജെര്‍ക്കില്‍ 138 കിലോയുമായിരുന്നു താരത്തിന്റെ പ്രകടനം.

മലേഷ്യയുടെ മുഹമ്മദ് അസ്രോയ് 261 കിലോയോടെ മത്സരയിനത്തില്‍ സ്വര്‍ണ്ണവും ശ്രീലങ്കയുടെ ചതുരംഗ ലക്മല്‍ (248 കിലോ) വെങ്കലവും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപാണ്ടിക്കാട് സെവൻസിൽ റോയൽ ട്രാവൽസിനെ തോൽപ്പിച്ച് ഫ്രണ്ട്സ് മമ്പാട്
Next articleവെയില്‍സിനോട് പരാജയം, ഹോക്കിയില്‍ ഇന്ത്യന്‍ വനിതകളുടെ തുടക്കം പാളി