Site icon Fanport

പാരീസ് ട്രാൻസ്ഫർ വിപ്ലവം തുടരുന്നു, എവർട്ടൻ താരത്തെ സ്വന്തമാക്കിയേക്കും

ഫ്രഞ്ച് ചാമ്പ്യന്മാരായ പി എസ് ജി ഈ ട്രാൻസ്ഫർ വിൻഡോയിൽ തങ്ങളുടെ ആറാമത്തെ സൈനിംഗ് പൂർത്തിയാക്കാൻ ഒരുങ്ങുന്നു. എവർട്ടൻ താരം ഇദ്രിസ ഗ്വെയെയെ 30 മില്യൺ യൂറോയോളം നൽകി വരും ദിവസങ്ങളിൽ അവർ സ്വന്തമാക്കിയേക്കും. കഴിഞ്ഞ ജനുവരിയിലും താരത്തെ സ്വന്തമാക്കാൻ പി എസ് ജി ശ്രമം നടത്തിയിരുന്നു.

സെനഗൽ ദേശീയ താരമാണ് ഗ്വെയെ. ഡിഫൻസീവ് മിഡ്ഫീൽഡർ ആയ താരം ഫ്രഞ്ച് ക്ലബ്ബ് ലില്ലേയിലൂടെയാണ് സീനിയർ ഫുട്‌ബോളിലേക് എത്തുന്നത്. 2015 ൽ ആസ്റ്റൺ വില്ലയിൽ എത്തിയ താരം 2016 ൽ ആണ് എവർട്ടനിലേക്ക് മാറുന്നത്. എവർട്ടനിലും മികച്ച പ്രകടനം തുടർന്നതോടെയാണ്‌ പി എസ് ജി താരത്തെ സ്വന്തമാക്കാൻ ശ്രമം തുടങ്ങിയത്.

Exit mobile version