Site icon Fanport

ബ്ലാസ്റ്റേഴ്സ് പുതിയ സൈനിംഗ് ഗുഡ്ജോൺ നാളെ അരങ്ങേറും

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് ഗുഡ്ജോൺ ബാൽവിൻസൺ നാളെ അരങ്ങേറും. നാളെ കൊച്ചിയിൽ ഡൈനാമോസിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ഐസ്‌ലാന്റുകാരനായ ഗുഡ്ജോണാകും നാളെ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണം നയിക്കുക. താരം കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം പരിശീലനം നടത്തിയിരുന്നു.ഇയാൻ ഹ്യൂം, സി കെ വിനീത് സഖ്യത്തോടൊപ്പം ഗുഡ്ജോൺ കൂടെ എത്തുന്നതോടെ ബ്ലാസ്റ്റേഴ്സ് ഗോൾ നേടിതുടങ്ങും എന്നാണ് പ്രതീക്ഷ.

ഐസ്ലാന്റിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ ഗുഡ്ജോണിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സീസണിലെ അവസാന പ്രതീക്ഷ. ഐസ്ലാന്റിന്റെ രാജ്യാന്തര ടീമിൽ അടക്കം കളിച്ചിട്ടുള്ള താരമാണ് ഗുഡ്ജോൺ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version