Site icon Fanport

ജോർദാനെ സമനിലയിൽ കുരുക്കി പലസ്‌തീൻ

ഏഷ്യൻ കപ്പിൽ കരുത്തരായ ജോർദാനെ പലസ്‌തീൻ സമനിലയിൽ കുരുക്കി. ഗോൾ രഹിത സമനിലയിൽ പോയന്റ് പങ്കിട്ട് ഇരു ടീമുകളും പിരിഞ്ഞു. നിലവിൽ ഗ്രൂപ്പ് ബി ചാമ്പ്യന്മാരായ ജോർദാൻ പ്രീ ക്വാർട്ടറിൽ കടന്നിരുന്നു. ജോര്ദാന് പിന്നിൽ രണ്ടാം സ്ഥാനക്കാരായി സിറിയയെ പരാജയപ്പെടുത്തി ആസ്ട്രേലിയയും പ്രീ ക്വാർട്ടറിൽ എത്തിയിരുന്നു.

ഏഷ്യാകപ്പിൽ അപരാജിതരായി കുതിപ്പ് തുടരുകയാണ് ജോർദ്ദാൻ. ഗോൾ വഴങ്ങാതെയാണ് ജോർദാന്റെ അപരിതമായ കുതിപ്പെന്നത് ശ്രദ്ധേയം. സസ്‌പെൻഡ് ചെയ്യപ്പെട്ട അൽ തമറിയില്ലാതെയാണ്‌ ജോർദാൻ ഇന്ന് കളിയാരംഭിച്ചത്. എന്നാൽ വാശിയോടെ കളിച്ച പലസ്‌തീൻ ജോര്ദാന് വിജയം നിഷേധിക്കുകയായിരുന്നു.

Exit mobile version