Site icon Fanport

“എവിടേക്ക് പോകണമെന്ന് തീരുമാനിച്ചിട്ടുണ്ട്, എന്തായാലും അമേരിക്കയിലേക്കല്ല”

താൻ ഏതു ക്ലബിലേക്ക് പോകുമെന്നത് താൻ തീരുമാനിച്ചിട്ടുണ്ട് എന്ന് ഫ്രഞ്ച് താരം ഗ്രീസ്മെൻ. ഈ സീസൺ ഒടുവിൽ അത്ലറ്റിക്കോ മാഡ്രിഡ് വിടുമെന്ന് ഗ്രീസ്മെൻ അറിയിച്ചു എങ്കിലും ഇതുവരെ താൻ എവിടേക്കാണ് പോകുന്നത് എന്ന് ഗ്രീസ്മെൻ പറഞ്ഞിരുന്നില്ല. ബാഴ്സലോണയിലേക്ക് ആകും ഗ്രീസ്മെൻ പോവുക എന്നാണ് ഫുട്ബോൾ നിരീക്ഷകർ കരിതുന്നത് എങ്കിലും ഇത്രവലിയ തുക നൽകി ബാഴ്സലോണ ഗ്രീസ്മെനെ സ്വന്തമാക്കുമോ എന്ന സംശയവും ഉയരുന്നുണ്ട്.

എന്തായൽ താൻ ഏതു ക്ലബിൽ പോകും എന്ന് ഉടൻ വ്യക്തമാക്കും എന്ന് ഗ്രീസ്മെൻ പറഞ്ഞു. അമേരിക്കയിലേക്ക് ആവില്ല പോവുക എന്നത് മാത്രമേ താൻ ഇപ്പോൾ ഉറപ്പിച്ച് പറയുകയുള്ളൂ എന്നും ഗ്രീസ്മെൻ പറഞ്ഞു. മിയാമിയിലേക്ക് പോകില്ല എന്നായിരുന്നു ഗ്രീസ്മെന്റെ വാക്കുകൾ. ബാഴ്സലോണ, പി എസ് ജി, മാഞ്ചസ്റ്റർ യുണൈറ്റഡ്, എന്തിന് റയൽ മാഡ്രിഡിലേക്ക് ഗ്രീസ്മൻ പോകും എന്ന് വരെ ഇപ്പോൾ അഭ്യൂഹങ്ങളുണ്ട്.

Exit mobile version