Site icon Fanport

ഇന്ത്യൻ ആരാധകരുടെ പിന്തുണ കണ്ട് മത്സരം ഇന്ത്യയിലാണെന്ന് കരുതി മുൻ ന്യൂസിലാൻഡ് താരം

ഇന്ത്യയുടെ ന്യൂ സിലാൻഡ് പര്യടനത്തിലെ രണ്ടാം ടി20 മത്സരത്തിന് വന്ന ഇന്ത്യൻ ആരാധകരെ കണ്ട് കണ്ണ് തള്ളി മുൻ ന്യൂസിലാൻഡ് താരം നാഥൻ മക്കല്ലം. ന്യൂ സിലാന്റിലെ എതാൻ പാർക്കിൽ നടന്ന മത്സരം കാണാൻ എത്തിയ ഇന്ത്യൻ കാണികളെ കണ്ടാണ് മക്കല്ലം മത്സരം ഇന്ത്യയിൽ നടക്കുന്നത് പോലെ തോന്നിയതെന്ന് സോഷ്യൽ മീഡിയയിൽ പറഞ്ഞത്. ഇന്ത്യയെ പിന്തുണക്കാനായി ആയിരക്കണക്കിൽ ഇന്ത്യൻ ആരാധകരാണ് ഏദൻ പാർക്കിൽ എത്തിയത്.

കളി കാണാനെത്തിയ ഇന്ത്യൻ ആരാധകരുടെ ആവേശത്തെയും മുൻ ന്യൂസിലാൻഡ് താരം പ്രകീർത്തിച്ചു. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസാണും ഇന്ന് ഏദൻ പാർക്കിൽ എത്തിയ ആരാധകരെ പ്രകീർത്തിച്ചിരുന്നു.  ഗാലറിയിൽ ഉണ്ടായിരുന്ന മുഴുവൻ ബാനറുകളും പോസ്റ്ററുകളും ഇന്ത്യയെ പിന്തുണച്ച് കൊണ്ടുള്ളതായിരുന്നു. കളി കാണാനെത്തിയ ഇന്ത്യൻ ആരാധകരെ ഇന്ത്യൻ ടീം നിരാശപെടുത്തുകയും ചെയ്തില്ല. മത്സരത്തിൽ രോഹിത് ശർമയുടെയും റിഷാബ് പന്തിന്റെയും മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ഇന്ത്യ 7 വിക്കറ്റിന് മത്സരം ജയിച്ചിരുന്നു.

ആദ്യ ടി20 മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യ ഇതോടെ പരമ്പര സമനിലയിലാക്കി. ഈ സീരിസിലെ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരം ഞായറാഴ്‌ച നടക്കും.

Exit mobile version