Site icon Fanport

റെക്കോർഡ് തുകക്ക് ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക്

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ തുകക്ക് ആസ്റ്റൺ വില്ല താരം ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക്. ഏകദേശം 100 മില്യൺ പൗണ്ട് നൽകി ഗ്രീലീഷിനെ ടീമിലെത്തിക്കാനാണ് മാഞ്ചസ്റ്റർ സിറ്റി ശ്രമിക്കുന്നത്.

മാഞ്ചസ്റ്റർ സിറ്റിയും ആസ്റ്റൺ വില്ലയും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് എത്തിനിൽക്കേ യുവന്റസിൽ നിന്ന് മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കുള്ള പോൾ പോഗ്ബയുടെ ട്രാൻസ്ഫർ റെക്കോർഡ് തകർക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. 2016ൽ 93.2 മില്യൺ പൗണ്ട് നൽകിയാണ് പോഗ്ബയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്.

നിലവിൽ ഗ്രീലിഷിന് ആസ്റ്റൺ വില്ല പുതിയ കരാർ വാഗ്ദാനം ചെയ്‌തെങ്കിലും താരം മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. വില്ലയുടെ അക്കാദമിയിൽ നിന്ന് വന്ന ഗ്രീലിഷ് അവർക്ക് വേണ്ടി 200 മത്സരങ്ങളിൽ നിന്ന് 32 ഗോളുകളും നേടിയിട്ടുണ്ട്.

Exit mobile version