ഗോൾഡൻ ത്രഡ്സിന് ആദ്യ വിജയം

രാംകോ കേരള പ്രീമിയർ ലീഗിലെ ഈ സീസണിലെ ആദ്യ വിജയം ഗോൾഡൻ ത്രഡ്സ് ഇന്ന് സ്വന്തമാക്കി. ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിൽ കോവളം എഫ് സിയെ ആണ് ഗോൾഡൻ ത്രഡ്സ് ഇന്ന് പരാജയപ്പെടുത്തിയത്. മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഗോൾഡൻ ത്രഡ്സിന്റെ വിജയം. ആദ്യ പകുതിയിൽ 24ആം മിനുട്ടിൽ ഒരു കോർണറിൽ നിന്നായിരുന്നു കളിയിലെ ആദ്യ ഗോൾ.

നിഖിൽ എടുത്ത കോർണർ ഉയർന്ന് ചാടി ഒരു ഉശിരൻ ഹെഡറിലൂടെ നവിൻ ആണ് വലയിൽ എത്തിച്ചത്. രണ്ടാം പകുതിയിൽ 66ആം മിനുട്ടിലാണ് രണ്ടാം ഗോൾ വന്നത്. കോവളത്തിന്റെ മധ്യനിരയിൽ നിന്ന് പന്ത് തട്ടൊയെടുത്ത നടത്തിയ അറ്റാക്കിന് ഒടുവിൽ അനുരാഗിന്റെ ഒരു ഗംഭീര ഫിനിഷാണ് ഗോൾഡൻ ത്രഡ്സിന് രണ്ടാം ഗോൾ നൽകിയത്. ഗോൾഡൻ ത്രഡ്സിന്റെ മധ്യനിര താരം രാഗേഷ് കെ എസ് ആണ് മാൻ ഓഫ് ദി മാച്ച് ആയത്.

Exit mobile version