ഗോൾഡൻ ബൂട്ടും ലോക ചാമ്പ്യന്മാരും

- Advertisement -

ലോകകപ്പിൽ കിരീടം കഴിഞ്ഞാൽ ഏവരും ഉറ്റുനോക്കുന്ന പോരാട്ടം ഗോൾഡൻ ബൂട്ടിന് വേണ്ടിയുള്ളതാണ്. അവസാന അഞ്ച് ലോകകപ്പിൽ ഒരു തവണ മാത്രമെ ലോകകപ്പ് കിരീടവും ഗോൾഡൻ ബൂട്ടും ഒരേ ടീമിന് പോയിട്ടുള്ളൂ 2002ൽ ബ്രസീൽ കിരീടം നേടിയപ്പോൾ ആയിരുന്നു അത്. അന്ന് 8 ഗോളുകളുമായാണ് റൊണാൾഡോ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്

1998ൽ 5 ഗോളുകൾ നേടിയ ക്രൊയേഷ്യൻ ഫോർവേഡ് ദേവർ സുകറിനായിരുന്നു ഗോൾഡൻ ബൂട്ട്. അന്ന് ഫ്രാൻസാണ് കിരീടം ഉയർത്തിയത്. 2006ൽ ലോകകപ്പ് കിരീടം ഇറ്റലിക്ക് പോയപ്പോൾ 5 ഗോളുകളുമായി ജർമൻ ഇതിഹാസം ക്ലോസെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. 2010ലും ജർമ്മനിക്ക് തന്നെ ആയിരുന്നു ഗോൾഡൻ ബൂട്ട്. അഞ്ചു ഗോളുമായി ബയേൺ താരം മുള്ളർ അന്ന് ഗോൾഡൻ ബൂട്ട് കൊണ്ടുപോയി. അന്ന് സ്പെയിൻ ലോക ചാമ്പ്യന്മാരായി.

കഴിഞ്ഞ തവണ അവസാനം ജർമ്മനി കിരീടം ഉയർത്തിയപ്പോൾ അവർക്ക് ഗോൾഡൻ ബൂട്ട് ലഭിച്ചതുമില്ല. ലഭിച്ചത് 6 ഗോളുമായി ബ്രസീൽ ലോകകപ്പിലെ താരമായ ഹാമസ് റോഡ്രിഗസിന്. ഇത്തവണ ഗോൾഡൻ ബൂട്ട് നീണ്ട ഇടവേളയ്ക്ക് ശേഷം ചാമ്പ്യന്മാർക്ക് ഒപ്പം പോകുമോ എന്ന് കണ്ടറിയണം. നെയ്മാർ, മെസ്സി, റൊണാൾഡോ, സുവരസ്, കവാനി, സാല, ലെവൻഡോസ്കി, ഹാമസ് തുടങ്ങി അനേകം ഗോളടി വീർന്മാർ ഇത്തവണ ലോകകപ്പിന് എത്തുന്നുണ്ട്. ഒപ്പം ക്ലോസെയുടെ റെക്കോർഡ് മറികടക്കാൻ ഇറങ്ങുന്ന ജർമ്മനിയുടെ മുള്ളറും. ഇവരിൽ ആരെങ്കിലും ആകുമോ അതോ കഴിഞ്ഞ‌ തവണ റോഡ്രിഗസ് വന്നത് പോലെ ഒട്ടും പ്രതീക്ഷിക്കാത്ത ആരെങ്കിലും ആകുമോ എന്നു കാത്തിരുന്ന് കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement