Site icon Fanport

വിജയത്തോടെ ഗോകുലം കേരള ഐ ലീഗ് സീസൺ തുടങ്ങി

ഗോകുലം കേരള അവരുടെ ഐ ലീഗ് സീസൺ വിജയത്തോടെ ആരംഭിച്ചു. ഇന്ന് കല്യാണി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ചർച്ചിൽ ബ്രദേഴ്സിനെ ആണ് ഗോകുലം കേരള പരാജയപ്പെടുത്തിയത്. ലീഗ് കിരീട പോരാട്ടത്തിലെ ഗോകുലത്തിന്റെ വലിയ എതിരാളികളെ ആദ്യ മത്സരത്തിൽ തന്നെ തോൽപ്പിക്കാൻ ആയത് ഗോകുലത്തിന് വലിയ ഊർജ്ജം നൽകും. ഇന്ന് ആദ്യ പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ ആയുരുന്നു ഗോകുലം ഗോൾ നേടിയത്.

15ആം മിനുട്ടിൽ റൊണാൾഡ് സിങിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി ക്യാപ്റ്റൻ ഷരീഫ് മുഹമ്മദ് ആണ് വലയിൽ എത്തിച്ചത്. ആദ്യ പകുതിയിൽ ഗോകുകം കീപ്പർ രക്ഷിതിന്റെ രണ്ട് മികച്ച സേവുകളും കാണാൻ ആയി. ഗോകുലം ആകട്ടെ എമിൽ ബെന്നിയിലൂടെ രണ്ടാം ഗോളിന് അടുത്ത് എത്തി എങ്കിലും ഗോൾ ബാർ തടസ്സമായി. 68ആം മിനുട്ടിൽ സമാനിലൂടെയും ഗോകുലം ഗോളിന് അടുത്ത് എത്തി. സമാന്റെ ഹെഡർ ഷിൽട്ടൺ പോൾ ഡൈവിംഗ് സേവിലൂടെ പുറത്തേക്ക് തട്ടിയകറ്റി.

അടുത്ത മത്സരത്തിൽ ഗോകുലം ഡിസംബർ 30ന് നെരോകയെ ഗോകുലം നേരിടും.

Exit mobile version