ലൂകയ്ക്ക് ഇരട്ട ഗോളുകൾ, ഗോകുലം വിജയിച്ച് ഒന്നാമത്

നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള ഐ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി. ഇന്ന് നടന്ന മത്സരത്തിൽ ട്രാവുവിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ആണ് ഗോകുലം ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. ഇന്ന് ലൂകയുടെ ഇരട്ട ഗോളുകൾ ആണ് ഗോകുലത്തിന്റെ ജയത്തിൽ പ്രധാന പങ്കുവഹിച്ചത്. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ ജിതിൻ എം എസിലൂടെ ആണ് ഗോകുലം ഒന്നാമത് എത്തിയത്. ഉവൈസിന്റെ പാസിൽ നിന്നായിരുന്നു ജിതിന്റെ ഗോൾ.20220321 170623

ഈ ഗോളിന് 7ആം മിനുട്ടിൽ ഫെർണാദീനോയിലൂടെ ട്രാവു മറുപടി പറഞ്ഞു. 19ആം മിനുട്ടിൽ വീണ്ടും മുഹമ്മദ് ഉവൈസ് എന്ന ക്രിയേറ്റർ ഗോകുലത്തിന് അവസരം സൃഷ്ടിച്ചു. ഇത്തവണ ലൂക്കയുടെ സ്ട്രൈക്ക് ഗോകുലത്തിന് ലീഡ് തിരികെ നൽകി. രണ്ടാം പകുതിയുടെ തുടക്കത്തിൽ വീണ്ടും ലൂകയുടെ ഗോൾ. 3-1ന്റെ ലീഡ്. ലൂകയുടെ ഈ സീസണിലെ ഏഴാം ഗോളായിരുന്നു ഇത്.

56ആം മിനുട്ടിലെ വീണ്ടും ഫെർണാണ്ടീനോ സ്കോർ ചെയ്തു. കളി 3-2 എന്നായി. എങ്കിലും സമ്മർദ്ദം അതിജീവിച്ച് ഗോകുലം വിജയം ഉറപ്പിച്ചു. 5 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായാണ് ഗോകുലം ഒന്നാമത് നിൽക്കുന്നത്.