പുരുഷന്മാരുടെ ദേശീയ ലീഗിലും വനിതകളുടെ ദേശീയ ലീഗിലും ഒരേ സമയം ചാമ്പ്യന്മാരായി ഗോകുലം കേരളക്ക് അപൂർവ്വ നേട്ടം

ഗോകുലം കേരള ഇന്ന് ഐ ലീഗ് കിരീടം നേടിക്കൊണ്ട് ചെറിയ സന്തോഷമല്ല കേരള ഫുട്ബോൾ പ്രേമികൾക്ക് നൽകിയത്. ഈ കിരീടം കൊണ്ട് ഒന്നല്ല ഒരുപാട് പുതിയ ചരിത്രങ്ങൾ ആണ് ഗോകുലം കേരള സ്വന്തമാക്കുന്നത്. ആദ്യമായി ഐ ലീഗ് കിരീടം നേടുന്ന കേരള ക്ലബായി മാറാൻ ഗോകുലം കേരളക്ക് ആയി. ഇതിനൊപ്പം എ എഫ് സി കപ്പിന് യോഗ്യത നേടുന്ന ആദ്യ മലയാളി ക്ലബായും ഗോകുലം കേരള മാറി.
Img 20210327 200653

ഇതിനൊക്കെ അപ്പുറം വേറൊരു ചരിത്രവും ഗോകുലം കേരള കുറിച്ചു. ഒരേ സമയം വനിതകളുടെ ദേശീയ ലീഗും പുരുഷന്മാരുടെ ദേശീയ ലീഗും സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ക്ലബായി ഗോകുലം കേരള മാറി. നിലവിലെ വനിതാ ലീഗ് ചാമ്പ്യന്മാരാണ് ഗോകുലം കേരള. ഇന്നത്തോടെ ഐ ലീഗ് ചാമ്പ്യ‌ന്മാരാകാനും ഗോകുലം കേരളക്ക് ആയി. ഇന്ത്യയിൽ എന്നല്ല വിദേശത്ത് പോലും പല വൻ ക്ലബുകൾക്കും സാധിക്കാത്ത നേട്ടമാണ് ഒരേ സമയം പുരുഷ ലീഗിലും വനിതാ ലീഗിലും ചാമ്പ്യന്മാർ ആവുക എന്നത്. അതിന് പക്ഷെ കേരളത്തിന്റെ സ്വന്തം ക്ലബിനായി.

Exit mobile version