Picsart 22 08 13 22 21 53 357

ഇത് കലക്കി, കിടിലൻ എവേ ജേഴ്സിയുമായി ഗോകുലം കേരള

ഐ ലീഗ് ക്ലബായ ഗോകുലം കേരള എഫ് സി അവരുടെ പുതിയ സീസണായുള്ള എവേ ജേഴ്സി അവതരിപ്പിച്ചു. ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ഗോകുലം കേരളയുടെ ഹോം ജേഴ്സി പ്രകാശനം നടന്നത്. സ്ഥിരം എവേ ജേഴ്സി നിറമായ പച്ച നിറത്തിൽ ആണ് ഡിസൈൻ. സെഗ ആണ് ജേഴ്സികൾ ഒരുക്കിയിരിക്കുന്നത്. ജേഴ്സി ഉടൻ ഗോകുലത്തിന്റെ വെബ്സൈറ്റ് വഴി ഓർഡർ ചെയ്യാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നത്. ഗോകുലം ഇപ്പോൾ എഷ്യൻ ക്ലബ് വനിതാ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായുള്ള ഒരുക്കത്തിലാണ്. ഈ ടൂർണമെന്റിൽ തന്നെ ആകും ക്ലബ് ആദ്യമായി ഈ ജേഴ്സിയിൽ അണിനിരക്കുക.


Story Highlights – Gokulam Kerala 22-23 Away Kit Released

Exit mobile version