മുൻ ഗോകുലം കേരള പരിശീലകൻ അനീസെ നോർത്ത് ഈസ്റ്റിന്റെ പരിശീലകൻ ആവാൻ സാധ്യത

ഗോകുലം കേരളയുടെ മുൻ പരിശീലകൻ അനീസെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകൻ ആയി എത്തിയേക്കും. അനീസെയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിൽ ചർച്ചകൾ നടക്കുകയാണ്. ഈ കഴിഞ്ഞ സീസൺ ഐ ലീഗിൽ ഗോകുലത്തെ ചാമ്പ്യന്മാരാക്കിയ ശേഷം ക്ലബ് വിടാൻ അനീസെ തീരുമാനിച്ചിരുന്നു. അന്ന് തന്നെ അദ്ദേഹം താൻ ഐ എസ് എല്ലിൽ പരിശീലകൻ ആകാൻ ശ്രമിക്കും എന്ന് പറഞ്ഞിരുന്നു. നോർത്ത് ഈസ്റ്റുമായി ഇതുവരെ അനീസെ കരാർ ധാരണയിൽ എത്തിയിട്ടിഅ.

ഇറ്റാലിയൻ പരിശീലകൻ വിൻസെൻസൊ ആൽബർട്ടോ അനീസെ 2020ൽ ആയിരുന്നു ഗോകുലം കേരളയിൽ എത്തിയത്. തുടർച്ചയായ രണ്ട് സീസണിൽ ഗോകുലത്തെ ഐ ലീഗ് ചാമ്പ്യന്മാരാക്കാൻ അനീസെക്ക് ആയി. ഗോകുലത്തെ എ എഫ് സി കപ്പിൽ പരിശീലിപ്പിക്കാനും യുവ പരിശീലകന് ആയിരുന്നു. ഐ ലീഗിൽ 21 മത്സരങ്ങളുടെ അപരാജിത കുതിപ്പ് നടത്തി റെക്കോർഡ് ഇടാനും അനീസെയുടെ കീഴിൽ ഗോകുലത്തിനായിരുന്നു.